മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സീറ്റുധാരണ ഇന്നറിയാം

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തുന്ന അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തും. ബിജെപി-ശിവസേന സഖ്യത്തിന്റെ സീറ്റുധാരണ ഇന്നു പ്രഖ്യാപിച്ചേക്കും.

130 സീറ്റുകളെങ്കിലും വേണമെന്ന നിലപാടിലാണ് ശിവസേന. 288 സീറ്റുകളില്‍ 150 ലേറെ സീറ്റുകളില്‍ ബിജെപിയും 110ലധികം സീറ്റുകളില്‍ ശിവസേനയും മല്‍സരിക്കാനാണ് സാധ്യതയെന്നാണ് സൂചന.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ കടുംപിടുത്തം തുടരാതെ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമെന്ന് ശിവസേന കണക്കു കൂട്ടുന്നു.

ശിവസേനയുടെ യുവജനവിഭാഗമായ യുവസേനയുടെ അധ്യക്ഷനും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

Top