ന്യൂഡല്‍ഹി: ഗാന്ധി – നെഹ്‌റു കുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി സ്ഥാനം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ‘ജന്മം’ കൊണ്ടാണ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി സീറ്റ് ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കോണ്‍ഗ്രസിനെതിരെ അമിത് ഷായുടെ വിമര്‍ശനം.
കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണ് അതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹിതനല്ലാത്തതിനാല്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയതെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ ബിജെപിയിലെ ഒരു പ്രവര്‍ത്തകനും പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ടതില്ല. ബിജെപിയിലെ ഒരു സാധാരണ ബുത്ത് പ്രവര്‍ത്തകനായിരുന്ന തനിക്ക് പാര്‍ട്ടി പ്രസിഡന്റ് ആവാന്‍ കഴിഞ്ഞെന്നും ചായക്കടക്കാരന് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു