ന്യൂഡൽഹി: കശ്മീരിൽ സൈന്യത്തെ കല്ലെറിഞ്ഞാൽ പകരം പൂക്കൾ നൽകാൻ കഴിയില്ലെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്നും അമിത് ഷാ വ്യക്തമാക്കി.
മുൻ എൻഡിഎ സർക്കാർ ചെയ്ത തരത്തിൽ ഹുറിയത്തുമായി ചർച്ചകൾ നടത്തുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ച നടക്കൂ എന്ന് കശ്മീർ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കല്ലേറ് തുടരുന്ന കാലത്തോളം ചർച്ചകളുണ്ടാവില്ല. അവർ കല്ലുകളെറിഞ്ഞാൽ പകരം പൂക്കൾ നൽകാൻ നമുക്കു കഴിയില്ല. അവർക്കത് മനസിലാകണം- അമിത് ഷാ പറഞ്ഞു.
കശ്മീന്റെ വികസനത്തിനായി പിഡിപി-ബിജെപി സർക്കാർ മികച്ചരീതിയിൽ പ്രയത്നിക്കുകയാണെന്ന് കശ്മീരിലെ സംയുക്ത സർക്കാരിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് അമിത് ഷാ പ്രതികരിച്ചു.