ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 403 നിയമസഭാ സീറ്റില്‍ 300 ലധികം സീറ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും തകര്‍ന്നടിയുമെന്നും ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘കഴിഞ്ഞ നാല് വോട്ടെടുപ്പ് ഘട്ടങ്ങളിലും ഞാന്‍ ഉത്തര്‍പ്രദേശിന്റെ നാനാ ഭാഗങ്ങളും സന്ദര്‍ശിച്ചിരുന്നു. എസ്പിയും ബിഎസ്പിയും പരാജയപ്പെടും. മൂന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപി വീണ്ടും ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തും.’ അമിത് ഷാ പറഞ്ഞു.
എസ്പിയും ബിഎസ്പിയും ജാതീയതയും രാജവാഴ്ച്ച കാലത്തെ രാഷ്ട്രീയവും പ്രയോഗിക്കുന്നവരാണെന്നും അമിത്ഷാ ആരോപിച്ചു.