കേരളത്തില്‍ നേതാക്കള്‍ക്ക് സ്ഥാനം നല്‍കിയിട്ടും ഉപയോഗപ്പെടുത്തിയില്ല ;വിമര്‍ശനവുമായി അമിത് ഷാ

Amit Shah

തിരുവനന്തപുരം : കേരളാ ബിജെപി നേതൃത്വത്തിനെതിരെ അമിത് ഷാ രംഗത്ത്. നേതാക്കള്‍ക്ക് സ്ഥാനം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞു. വി.മുരളീധരനും കുമ്മനം രാജശേഖരനും സ്ഥാനമാനങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

രാത്രി ഒമ്പതിന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. മുരളീധര്‍റാവു, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി. എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.

Top