അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

ഇന്ന് രാവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുമ്പാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്.

ഗുജറാത്തില്‍ നിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മാത്രമല്ല, അമിത് ഷാ ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.

അമിത് ഷായുടെ രാജ്യസഭ പ്രവേശനം ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.

Top