ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അമിത് ഷാ 4 അംഗ സംഘത്തെ നിയോഗിച്ചു

amithshah

ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 4 അംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ശ്രീമതി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാര്‍ എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ കേരളത്തില്‍ എത്തി തെളിവെടുക്കും.

15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കണം. പൊതു ജനങ്ങള്‍, വിശ്വാസികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് സംഘം തെളിവെടുക്കും.

Top