തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി ഭാഷാ വാദത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്ത്.
രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്നാണ് യെദ്യൂരപ്പ പറഞ്ഞത്.
കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡയ്ക്കാണെന്നും കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കര്‍ണാടകയില്‍ ഉണ്ടാവില്ലെന്നും കന്നഡ ഭാഷയും കര്‍ണാടക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ പറഞ്ഞു.
ഹിന്ദി ഭാഷ കൊണ്ട് രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.