മാവോയിസ്റ്റ് തത്വചിന്ത വിപ്ലവമാണെന്ന ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ

amith-sha

റായ്പുര്‍: മാവോയിസ്റ്റ് തത്വചിന്ത വിപ്ലവമാണെന്നാണ് ചിലരുടെ ധാരണയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

മാവോയിസം വിപ്ലവമാണെന്ന് കരുതുന്ന ആര്‍ക്കും ഛത്തീസ്ഗഡിനെ വികസന വഴിയില്‍ എത്തിക്കാന്‍ കഴിയില്ല. ബിജെപി ഭരണത്തിന്റെ കീഴില്‍ ഛത്തീസ്ഗഡിലെ എല്ലാ മേഖലയിലും സമഗ്ര മുന്നേറ്റമുണ്ടായി. കാര്‍ഷികോത്പാദനത്തിലും ജലസേചനത്തിലും ഗ്രാമീണ റോഡ് വികസനത്തിലും സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷായുടെ വിശദീകരണം.

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് 9,000 കോടിയുടെ ബജറ്റ് മാത്രമായിരുന്നു സംസ്ഥാനത്തിനുണ്ടായിരുന്നത്. എന്നാല്‍ ബിജെപി ഭരണത്തിന്‍ കീഴില്‍ ഇത് 87,000 കോടിയായെന്നും അമിത് ഷാ വ്യക്തമാക്കി.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പോരാട്ടത്തിന് കച്ചകെട്ടി ദേശീയ നേതൃത്വങ്ങള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും വെള്ളിയാഴ്ച ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു.

Top