ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ആക്രമണത്തെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ . ബിജെപിയുടെ മറ്റ് ദേശീയ നേതാക്കളും സൈന്യത്തിന്റെ നടപടിയെ പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം സുരക്ഷിതമാണെന്നതിന് തെളിവാണ് സൈനിക നടപടിയെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന് പ്രതികരിച്ചു. സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബാസ് നഖ്വിയും രംഗത്തുവന്നിട്ടുണ്ട്.