ആരോഗ്യവാനായി; അമിത് ഷാ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു.കഴിഞ്ഞ ശനിയാഴ്ചയാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അമിത്ഷായെ വീണ്ടും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നേരത്തെ നിര്‍ദേശിച്ചതു പ്രകാരം വിശദമായ ആരോഗ്യപരിശോധനയ്ക്കാണ് എത്തിയതെന്നായിരുന്നു എയിംസിന്റെ വിശദീകരണം.

നേരത്തെ കോവിഡില്‍ വിമുക്തനായിരുന്നുവെങ്കിലും ശ്വസന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തുടര്‍ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ എത്തുമെന്നാണ് വിവരം.

Top