ഡല്‍ഹി: ഒളിംപിക്‌സ് 2036ന് അഹമ്മദ്ബാദ് വേദിയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2036ലെ ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ ആവശ്യം ഉന്നയിക്കുമെന്നാണ് മോദി പറഞ്ഞത്. ഒളിംപിക്‌സ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ പ്രാഥമിക തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ എം പിമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ സ്‌പോര്‍ട്‌സ് മാമാങ്കത്തിന് പ്രാധാന്യം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
സ്‌പോര്‍ട്‌സ് നമുക്ക് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് നല്‍കും. വിജയം സ്വന്തമാക്കാനും തോല്‍വികളെ നേരിടാനും പഠിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിലാണ്. അടുത്തതായി സ്‌പോര്‍സ് കോംപ്ലെക്‌സും യാഥാര്‍ത്യമാകാന്‍ പോകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സാവും ഇതെന്ന് അമിത് ഷാ പ്രതികരിച്ചു.
സ്‌പോര്‍ട്‌സ് നമ്മുക്ക് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് നല്‍കും. വിജയം സ്വന്തമാക്കാനും തോല്‍വികളെ നേരിടാനും പഠിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിലാണ്. അടുത്തതായി സ്‌പോര്‍ട്‌സ് കോംപ്ലെക്‌സും യാഥാര്‍ത്യമാകാന്‍ പോകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സാവും ഇതെന്ന് അമിത് ഷാ പ്രതികരിച്ചു.