ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് പാര്‍ട്ടി എംപിമാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിതാ ഷാ ആവശ്യപ്പെട്ടു.
ഒരാഴ്ചയെങ്കിലും എംപിമാര്‍ മണ്ഡലങ്ങളില്‍ താമസിച്ച് ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നാണ് അമിത്ഷായുടെ നിര്‍ദേശം.
പ്രധാനമന്ത്രിയും കൂടി പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അമിത് ഷായുടെ നിര്‍ദേശം.
നോട്ട് നിരോധനം വലിയ തോതില്‍ ദോഷം ചെയ്യുമെന്ന് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാത്തതുകൊണ്ടാണെന്നായിരുന്നു അമിത്ഷായുടെ മറുപടി.
പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രശംസിച്ച എംപിമാര്‍ പണലഭ്യത ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.