ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥികള്‍ പോലും ഇറക്കുമതി ആണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ഗുജറാത്തില്‍ കോണ്‍ഗ്രസ് വര്‍ഗീയ വാദികള്‍ക്കും ജാതീയ വാദികള്‍ക്കും വേണ്ടി സ്ഥാനാര്‍ഥികളെപ്പോലും ഇറക്കുമതി ചെയ്യുകയാണെന്ന് അമിത് ഷാ പറഞ്ഞു.
ഗുജറാത്തില്‍ ബഹുനഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച തേടി കര്‍ഫ്യൂ രഹിത ഗുജറാത്തിനായി ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.