ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ്. ഡിസംബര്‍ 16ന് ഹാജരാകാന്‍ നിര്‍ദേശം.2018-ല്‍ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.
2018ല്‍ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിന്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരന്‍. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
രാഹുല്‍ ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പരാമര്‍ശം. ‘ബി.ജെ.പി. പറയുന്നത് അവര്‍ പരിശുദ്ധരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നാണ്. എന്നാല്‍, അവരുടെ പ്രസിഡന്റാകട്ടെ കൊലപതാകക്കേസില്‍ പ്രതിയാണ്’. ഇതായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. അന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷനായിരുന്നു അമിത്ഷാ.