കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ പേടിമാറ്റാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ജനരക്ഷാ യാത്രയുടെ ഭാഗമായി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയനുള്ളതുപോലെ അമിത് ഷായ്ക്കും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. അമിത് ഷാ ഈ മാസം 17 ന് വീണ്ടും കേരളത്തിലെത്തുമെന്നും കുമ്മനം പറഞ്ഞു.