ജഗദല്‍പൂര്‍: ചത്തീസ്ഗഡില്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച 22 ജവാന്മാര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിന് പിന്നാലെ ഉന്നതല മീറ്റിംഗ് വിളിച്ചു. യോഗത്തില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉന്നത കേന്ദ്ര-സംസ്ഥാന സേനകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.യോഗത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും.
യോഗത്തിന് ശേഷം പരുക്കേറ്റ ജവാന്‍മാരെയും സംഭവ സ്ഥലവും അമിത് ഷാ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചരയോട് കൂടി അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.