പൗരത്വ നിയമം ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ

ൽഹി : ഇന്ത്യയിൽ കൊവിഡ് വാക്സിൻ വന്നതിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് മൂലം പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ പൂർത്തിയായില്ലെന്നും വാക്സിൻ വിതരണ ശേഷം ഇത് പുനരാരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് സിഎഎ നിയമം പാർലമെൻ് പാസാക്കിയത്.

നിയമം പാസാക്കി ആറ് മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നതാണ് രീതി. കൊവിഡ് പശ്ചാത്തലത്തിൽ ഇത് മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ രണ്ടാമത് നീട്ടിയെടുത്ത സമയത്തിന്റെ കാലാവധി 2021 ജനുവരി മധ്യത്തോടെ അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് സിഎഎ ചർച്ചകൾ വീണ്ടും സജീവമാകുന്നത്.

Top