ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവുദ് ഇബ്രാഹീമുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍ മേല്‍ ഏക്‌നാഥ് ഖാദ്‌സെയ്‌ക്കെതിരെ എന്ത് നടപടികളാണ് ഉണ്ടായതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഡ്‌നാവിസിനോട് കേസിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് സൂചനകള്‍.
മഹാരാഷ്ട്ര ബി.ജെ.പി നേതൃത്വം ഖാദ്‌സെയ്‌ക്കെതിരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ മറ്റ് നടപടികളിലെക്ക് ഇപ്പോള്‍ കടക്കേണ്ട എന്നും തീരുമാനിച്ചിരുന്നപ്പോഴാണ് ദേശീയ അദ്ധ്യക്ഷന്റെ ഈ പ്രതികരണം.
ഏതായാലും അമിത് ഷായുടെ പ്രതികരണത്തിന് ശേഷമുളള ക്യാബിനറ്റ് മീറ്റിംഗില്‍ പങ്കെടുക്കാതെ മടങ്ങിയ ഖാദ്‌സെ അദ്ദേഹത്തിന്റെ ഔദ്യേഗിക വാഹനം ഉപേക്ഷിച്ചാണ് മടങ്ങിയത്. ഇദ്ദഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു.
മാത്രമല്ല അഴിമതി വിരുദ്ധനായ മോദി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിശബ്ദത ദുരൂഹമാണെന്നും അവര്‍ വാദിച്ചു.ഇതിനുളള മറുപടിയെന്നോണമാണ് ഷായുടെ പ്രതികരണമെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.