ന്യൂഡല്‍ഹി : ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് അമിത് ഷാ അവകാശപ്പെട്ടു.
സഖ്യകക്ഷി തങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നാല്‍ സന്തോഷം. അവരെ സ്വീകരിക്കും. അവര്‍ക്ക് സഖ്യത്തില്‍ എത്താന്‍ താല്‍പര്യമില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ സജ്ജമാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായ് ശിവസേന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്സിജന്‍ പോലെയായിരുന്നുവെന്ന് മോദി മുന്‍പ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ച് കൊണ്ടായിരുന്നു ശിവസേനയുടെ വിമര്‍ശനം. നിങ്ങളുടെ ഓക്സിജന്‍ എന്താ തീര്‍ന്ന് പോയോ എന്നാണ് ശിവസേന മുഖപത്രം മോദിയോട് ചോദിക്കുന്നത്. ‘കാവല്‍ക്കാരന്‍ കള്ളന്‍’ തന്നെ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെയും മോദിയെ വിമര്‍ശിക്കാനായ് ശിവസേന കടമെടുത്തു.