പുൽവാമയ്ക്ക് പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് മറുപടി നൽകിയത് ബി.ജെ.പി സർക്കാരിന്റെ കാലത്ത്; അമിത് ഷാ

തിരുവനന്തപുരം: പുൽവാമയ്ക്ക് പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് മറുപടി നൽകിയത് ബി.ജെ.പി സർക്കാരിന്റെ കാലത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ല. കശ്മീരിൽ പ്രത്യേക അവകാശം ഇല്ലാതാക്കി മാറ്റിയത് ബി.ജെ.പിയാണ്. മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക ശക്തിയാക്കി വളർത്തികൊണ്ടിരിക്കുകയാണ്. കേരളവും മോദിജിയുടെ യാത്രയ്ക്ക് ഒപ്പം ചേരണമെന്നും എല്ലാവരുടെയും പിന്തുണ അതിനായി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മനാഭസ്വാമിയുടെ മണ്ണിൽ നടക്കുന്ന പട്ടികജാതി സംഗമത്തിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തിൽ വന്ന് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയിൽ എത്തുമ്പോൾ കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുകയാണ്.

Top