അഹമ്മദാബാദ്: രാജ്യത്ത് ദളിതര്‍ക്കെതിരെ ഏറ്റവും കുറവ് ആക്രമണം നടക്കുന്ന സംസ്ഥാനം ഗുജറാത്താണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ഗുജറാത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
മാത്രമല്ല, ഗുജറാത്തില്‍ യുവാക്കള്‍ക്കിടയില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തുന്നുണ്ട്.
ഇതിനായി അധിഖാം ഗുജറാത്ത് യുവ ടൗണ്‍ ഹാള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അമിത് ഷാ ഒന്നര ലക്ഷത്തോളം യുവാക്കളുമായി ഓണ്‍ലൈന്‍ വഴി സംവദിക്കും.
വിവിധ ഭാഗങ്ങളില്‍ നിന്നായി 16നും 35നും ഇടയിലുള്ള യുവാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.