യദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദുഘാതകരെ പിടികൂടി ശിക്ഷിക്കുമെന്ന് അമിത് ഷാ

മംഗളൂരു: കര്‍ണ്ണാടകയില്‍ ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കൊലപ്പെടുത്തി ഒളിഞ്ഞിരിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവന്ന് ശിക്ഷിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.

സംസ്ഥാനത്ത് നിരവധി ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് കര്‍ണാടകയിലെ പ്രചാരണത്തിനിടയില്‍ തനിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഈ സര്‍ക്കാറിനെ ജനങ്ങള്‍ തൂത്തെറിയും. മെയ് 15ന് ശേഷം നിലവിലെ ഭരണക്കാര്‍ വീട്ടിലിരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

മംഗളൂരു സൗത്ത് മണ്ഡലം സ്ഥാനാര്‍ഥി വേദവ്യാസ് കാമത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ്‌ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top