ലക്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തര്‍പ്രദേശില്‍. സംസ്ഥാനത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പതിനൊന്നരയോടെ ലക്‌നൗവില്‍ എത്തുന്ന അമിത് ഷാ ആദ്യം ലക്‌നൗവിലെ ഉത്തര്‍പ്രദേശ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസ്(യു.പി.ഐ.എഫ്.എസ്), മിര്‍സാപൂരിലെ വിന്ദ്യ ഇടനാഴി എന്നീ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും. ഇതിന് ശേഷം നടക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ആരോഗ്യസ്ഥിതി അമിത് ഷാ വിലയിരുത്തും.
തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് ഷായുടെ സന്ദര്‍ശനത്തിലെ പ്രധാന ഉദ്ദേശമാണ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ അമിത് ഷാ, ജെപി നദ്ദ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബി ജെ പി എം പിമാരുടെ യോഗം ചേര്‍ന്നിരുന്നു.