ന്യൂഡല്‍ഹി: കേരളത്തിലെ ജനരക്ഷാ യാത്രയില്‍ നിന്നും വിട്ടുനിന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഞായറാഴ്ച ഡല്‍ഹിയില്‍ ജനരക്ഷാ യാത്രയ്ക്കു നേതൃത്വം നല്‍കും.
ഡല്‍ഹിയിലെ സിപിഎം കേന്ദ്ര ഓഫീസിലേക്കുള്ള മാര്‍ച്ചാണ് ഷാ നയിക്കുന്നത്.
കേരളത്തില്‍ കൊല്ലപ്പെട്ട ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷം കൊണാട്ട് പ്ലെയ്‌സില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും മുതിര്‍ന്ന നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കും.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിലൂടെ കടന്നുപോകുന്ന യാത്രയില്‍നിന്നും അമിത് ഷാ പിന്‍മാറിയത് വിവാദമായിരുന്നു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് യാത്രയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ ഒഴിവായതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.