ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്കു മത്സരിക്കും.
ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്താനാണ് അമിത് ഷാ തയാറെടുക്കുന്നത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ ഗുജറാത്ത് എംഎല്‍എയാണ് അമിത് ഷാ. അമിത് ഷായ്ക്കു പുറമേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നുണ്ട്.
മൂന്നു സീറ്റുകളാണ് ഗുജറാത്തില്‍ ഉടന്‍ ഒഴിവുവരുന്നത്. ഓഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്നതിനുവേണ്ടി വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്, അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകളുടെ ചുമതല സ്മൃതി ഇറാനിക്ക് നല്‍കിയിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.