ന്യൂഡല്‍ഹി : യുവമോര്‍ച്ച കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാം. എങ്കിലും കൊല്‍ക്കത്തയിലേക്ക് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് അമിത് ഷാ പറഞ്ഞു.
റാലിക്ക് ഇതുവരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അനുമതിയില്ലെങ്കിലും കൊല്‍ക്കത്തയില്‍ പോകുമെന്നും റാലിയില്‍ പങ്കെടുക്കുമെന്നുമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അറിയിച്ചിരിക്കുന്നത്.
റാലിക്ക് അനുമതി തേടി കൊല്‍ക്കത്ത പൊലീസില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ദേബ്ജിത് സര്‍ക്കാര്‍ പറഞ്ഞു. ആഗസ്റ്റ് 11നാണ് കൊല്‍ക്കത്തയില്‍ യുവമോര്‍ച്ചയുടെ റാലി നടക്കുന്നത്.