ന്യൂഡല്‍ഹി : രാജ്യസഭയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു. അമിത് ഷാ പറഞ്ഞത് വസ്തുതകളാണെന്നും വെങ്കയ്യാ നായിഡു പറഞ്ഞു.
അസം പൗരത്വ രജിസ്‌ട്രേഷന്‍ രാജീവ് ഗാന്ധിയുടെ ആശയമാണെന്നും ഇത് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് ആര്‍ജവമില്ലായിരുന്നെന്നും അമിത്ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് രാജീവ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ അമിത് ഷാ പറഞ്ഞത് വസ്തുതകളാണെന്നും സഭാരേഖകളില്‍ നിന്നും ഇത് നീക്കേണ്ടതില്ലെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞതിനെ തുടര്‍ന്ന് അമിത്ഷാ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറി.