മധ്യപ്രദേശില്‍ അമിത് ഷാ പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലി മാറ്റിവച്ചു

Amit Shah

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ മധ്യപ്രദേശില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലി മാറ്റിവച്ചതായി സൂചന. റാലിയും പൊതുപരിപാടിയുമാണ് മാറ്റിവച്ചത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചതെന്നാണ് പുറത്തുവരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഭോപ്പാല്‍ നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഫാത്തിമ റസൂല്‍ സിദ്ധിഖിയുടെ പ്രചരണാര്‍ഥമാണ് അമിത് ഷാ പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. റോഡ്‌ഷോയും റാലിയും നടത്താനായിരുന്നു പദ്ധതി. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നവംബര്‍ 28, ഡിസംബര്‍ 11 എന്നീ തീയതികളിലാണ് നടക്കുക.

Top