കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായി

ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ദൈവത്തിന് നന്ദി പറയുന്നുവെന്നും താന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ്ചെയ്തു.

Top