അമ്മ തേജി ബച്ചന്റെ ജന്മദിനത്തില്‍ അമിതാഭ് ബച്ചന്റെ വികാര നിര്‍ഭയമായ കുറിപ്പ് വൈറലാകുന്നു. സിനിമയുടെ ലോകത്തേയ്ക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ അമ്മയോടൊപ്പമുള്ള സ്‌നേഹനിര്‍ഭയമായ നിമിഷങ്ങളാണ് ഇന്നും കൂടെയുള്ളതെന്ന് അദ്ദേഹം പറയുന്നു. സഹോദരന്‍ അജിതാഭ് ബച്ചന്റെയും അമ്മയുടെയും നിരവധി ചിത്രങ്ങളും അദ്ദേഹം ബ്ലോഗില്‍ പങ്കുവച്ചു.
‘അമ്മ അവരുടെ വിലപ്പെട്ട സമയം മുഴുവന്‍ അച്ഛനു വേണ്ടി മാറ്റിവച്ചു. ഒരു ജീവിതം മുഴുവന്‍ ഭര്‍ത്താവിനു വേണ്ടി ഉഴിഞ്ഞു വച്ചപ്പോഴും കവിയും ചിന്തകനുമായ ഒരാള്‍ക്ക് അത്തരമൊരു പിന്തുണ എത്ര വിലപ്പെട്ടതാണെന്ന് അമ്മയ്ക്ക നല്ല ബോധ്യമുണ്ടായിരുന്നു. നാടകം, സിനിമ, സംഗീതം എല്ലാം ഞാന്‍ അറിഞ്ഞത് അമ്മയിലൂടെയാണ്. ഡല്‍ഹിയിലെ സ്ഥലങ്ങളെല്ലാം എനിയ്ക്ക് സുപരിചിതമാക്കിത്തന്നു. അമ്മയുടെ സൗന്ദര്യബോധത്തിന് സമാനതകളില്ലായിരുന്നു…’ ബച്ചന്‍ കുറിച്ചു.
താന്‍ സ്‌കൂളില്‍ ഒരോ മത്സരങ്ങളില്‍ വിജയിക്കുന്നത് അമ്മയെ ആവേശഭരിതയാക്കിയിരുന്നു. ആ നിമിഷങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ട്രോഫികള്‍ കിടപ്പു മുറിയില്‍ വയ്ക്കുകയും ചെയ്തിരുന്നതായി അദ്ദേഹം ഓര്‍ത്തെടുത്തു.
അമ്മയുടെ ഓര്‍മ്മകള്‍ മാത്രമാണ് ഈ ജന്മദിനത്തില്‍ എനിയ്‌ക്കൊപ്പമുള്ളത്, മറ്റൊന്നും ആ ഓര്‍മ്മകളേക്കാള്‍ വിലമതിക്കുന്നതായി ഞാന്‍ കാണുന്നില്ല… എന്ന് ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച നടന്‍ അമിതാഭ് ബച്ചന്‍ പറഞ്ഞു വയ്ക്കുന്നു.