വിക്രം ഗോഖലെ സംവിധാനം ചെയ്യുന്ന മറാത്തി ചിത്രത്തില്‍ മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ അതിഥി താരമായെത്തുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചനായിത്തന്നെയാണ് ബോളിവുഡ് ചക്രവര്‍ത്തി അഭിനയിക്കുന്നത്. ”എ.ബി അനി സി.ഡി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ബച്ചന്‍ അതിഥിതാരമായെത്തുക.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിലിന്ദ് ലെലെ ആണ്. സ്‌കൂള്‍ ജീവിതകാലത്തിനുശേഷം പിരിഞ്ഞ കൂട്ടുകാര്‍ 70 വര്‍ഷത്തിനുശേഷം കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സംവിധായകന്‍ വിക്രം ഗോഖലെയും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ബാല്യകാല സുഹൃത്തുക്കളായാണ് ഇരുവരും എത്തുന്നത്. എ.ബി അമിതാബ് ബച്ചന്റെയും സി.ഡി, ഖോകലെയുടെ കഥാപാത്രമായ ചന്ദ്രകാന്ത് ദേശ്പാണ്ഡെ എന്ന പേരിന്റെയും ചുരുക്കരൂപമാണ്.
അക്ഷയ് ബര്‍ദപുര്‍കര്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും. ഹാസ്യ, കുടുംബ ചിത്രമായിരിക്കും ”എ.ബി അനി സി.ഡി”.