മുന്‍ പ്രധാനമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡന്റ് കൂടിയായ മുത്തുവേല്‍ കരുണാനിധിക്ക് അനുശോചനമറിയിച്ച് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍.
കരുണാനിധിയുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചാണ് ബച്ചന്‍ അുശോചനമറിയിച്ചത്. ‘ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന് എനിക്ക് ആദ്യ നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചത് അദ്ദേഹമാണ്, ആ സമയത്ത് അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു’. ബച്ചന്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. 2008ല്‍ കമല്‍ഹാസന്‍ ചിത്രം ദശാവതാരത്തിന്റെ ഓഡിയോ ലോഞ്ചിനും അമിതാഭ് ബച്ചനും കരുണാനിധിയും പങ്കെടുത്തിരുന്നു.
T 2893 – பிரார்த்தனை மற்றும் இரங்கல் , for the Honourable and dynamic leader Shri Karunanidhi .. I received my very 1st National Award for 'Saat Hindustani' from him, when the ceremony was held in Chennai that year .. he was the CM ..??? pic.twitter.com/lu9Mc886EX
— Amitabh Bachchan (@SrBachchan) August 8, 2018
ഇന്നലെ വൈകുന്നേരമാണ് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) കുലപതി കരുണാനിധി മരണപ്പെട്ടത്. നടന്‍ രജനീകാന്ത്, കമല്‍ഹാസന്‍, ധനുഷ്, സൂര്യ, അജിത്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.