കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍

കൊല്‍ക്കത്ത: തന്റെ കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍.

ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും, യാതൊരു വിധ അപകടങ്ങളും തനിക്ക് ഉണ്ടായിട്ടില്ലെന്നും, സുഖമായിരിക്കുന്നുവെന്നും ബച്ചന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ മേഴ്‌സിഡസ് കാറിന്റെ പിന്‍ച്ചക്രം യാത്രാമധ്യേ ഊരിത്തെറിച്ചെന്നും രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അമിതാഭ് ബച്ചന്‍ എത്തുന്നത്. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം ശനിയാഴ്ച്ച സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്.

ബച്ചന്റെ വാഹനത്തെ അനുഗമിച്ചിരുന്ന മന്ത്രിയുടെ കാറില്‍ ഉടന്‍ തന്നെ ബച്ചനെ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു

കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചെന്നും, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തലെന്നും, ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നെന്നുമായിരുന്നു വാര്‍ത്ത.

Top