മദ്യപാനവും പുകവലിയും ഉപേക്ഷിച്ചത് എങ്ങനെ എന്ന അനുഭവം വിവരിച്ച് അമിതാഭ് ബച്ചൻ

മുംബൈ: പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പറ്റിയ പരിക്കിന് ശേഷം അമിതാഭ് ബച്ചൻ സുഖപ്പെട്ടു വരുകയാണ്. ഞായറാഴ്ചകളില്‍ പതിവായി മുംബൈയിലെ വസതിയായ ജൽസയ്ക്ക് പുറത്ത് ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് ഇദ്ദേഹം വീണ്ടും ആരംഭിച്ചിട്ടുണ്ട്.

അതേ സമയം തന്റെ ബ്ലോഗും താരം വീണ്ടും ആരംഭിച്ചിട്ടുണ്ട്. മദ്യപാനവും പുകവലിയും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ജീവിത സന്ദര്‍ഭങ്ങളാണ് അമിതാഭ് പുതിയ ബ്ലോഗില്‍ പറയുന്നത്. തന്റേത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് എഴുതുന്ന താരം. രണ്ട് ശീലങ്ങളും ജീവിതത്തിൽ നിന്ന് ഒരിക്കൽ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ താന്‍ പെട്ടെന്ന് എടുത്ത തീരുമാനമാണെന്നും. വര്‍ഷങ്ങളായി മദ്യവും പുകവലിയും ഇല്ലെന്നും പറയുന്നു.

സ്കൂളിലെ പ്രാക്ടിക്കല്‍ ക്ലാസുകളില്‍ കാണിച്ച ലഹരി കാര്യങ്ങള്‍ നേരിട്ടല്ലാതെ തന്നെ ബ്ലോഗില്‍ ബിഗ് ബി പരാമര്‍ശിക്കുന്നു. ഡിഗ്രി അവസാന പരീക്ഷയ്ക്ക് ശേഷം കോളേജ് ലാബില്‍ സൂക്ഷിച്ച അല്‍ക്കഹോള്‍ കൂട്ടുകര്‍ ഉപയോഗിച്ചതും അതുണ്ടാക്കിയ മോശം അനുഭവവും അമിതാഭ് പറയുന്നു. അതിനാല്‍ തന്നെ ഇതിനോട് അന്നുമുതല്‍ ഒരു അകല്‍ച്ചയുണ്ടായെന്ന് അമിതാഭ് പറയുന്നു.

കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ‘സോഷ്യല്‍ ഡ്രിംഗിംഗ്’ എന്ന പേരില്‍ മദ്യപാനം ഉണ്ടായിരുന്നു. മദ്യപാനം നടത്തരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് അവസാനിപ്പിക്കുന്നുവെന്ന തന്റെ തീരുമാനം തീര്‍ത്തും വ്യക്തിപരമായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ നിര്‍ത്തിയെന്നത് എല്ലാവരെയും അറിയിച്ചൊന്നും ഇല്ലെന്നും അമിതാഭ് പറയുന്നു.

അതേ സമയം ദൃഢനിശ്ചയത്തോടെ തീരുമാനം എടുത്താല്‍ ലഹരി ഒഴിവാക്കാം എന്നും. ലഹരിക്ക് ഇടവേള കൊടുക്കുകയല്ല അവയെ ഒഴിവാക്കി മാരക രോഗങ്ങള്‍ വരാനുള്ള സാധ്യതകള്‍ അടക്കം ഇല്ലാതാക്കാനും ബോളിവുഡ് വെറ്ററന്‍ താരം പറയുന്നു.

പ്രഭാസ്, ദീപിക തുടങ്ങിയവര്‍ അഭിനയിക്കുന്ന പ്രൊജക്ട് കെയുടെ സെറ്റിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് അമിതാഭ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഡയാന പെന്റിക്കും നിമ്രത് കൗറിനും ഒപ്പം അമിതാഭ് അഭിനയിക്കുന്ന അടുത്തിടെ പ്രഖ്യാപിച്ച സെക്ഷൻ 84 ന്റെ ചിത്രീകരണം പ്രൊജക്ട് കെയ്ക്ക് ശേഷം ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top