അമിതാഭ് ബച്ചന് വീണ്ടും കോവിഡ്

ന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. സോണി ടിവിയുടെ കൗന്‍ ബനേഗ ക്രോര്‍പതി 14ന്റെ ചിത്രീകരണത്തിനിടെ താരത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹം കോവിഡ് ബാധിതനാകുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്നോട് അടുത്തിടപഴകിയ എല്ലാവരോടും കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2020 ജൂലൈയിലാണ് ആദ്യമായി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടാഴ്ചയിലധികം ആശുപത്രിയില്‍ തുടര്‍ന്ന ശേഷമാണ് ആഗസ്റ്റ്‌ 2നാണ്‌ കോവിഡ്‌ നെഗറ്റീവായി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ അഭിഷേക് ബച്ചനും അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അജയ് ദേവ്ഗണിന്റെ റണ്‍വേ 34 എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത്.

Top