മുംബൈ: രാജ്യത്തെ പ്രമുഖ പാന്‍ മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്ന് ബോളിവുഡ് നടന് അമിതാഭ് ബച്ചന് പിന്മാറി. ഇനി ഒരിക്കലും പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ബച്ചനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
പാന്‍മസാല പരസ്യം സംപ്രേക്ഷണം ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് താരത്തിന്റെ പിന്മാറ്റം. പരസ്യത്തില്‍ പറയുന്ന പാന്‍ മസാലയെ കുറിച്ച് ശരിയായ അറിവില്ലായിരുന്നുവെന്നും വാങ്ങിയ പണം തിരിച്ചു നല്കി കരാര്‍ അവസാനിപ്പിച്ചെന്നും അമിതാഭ് ബച്ചന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പാന്‍ മസാല പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ നിന്ന് താരത്തിനോട് പിന്മാറണമെന്ന് ദേശീയ പുകയില വിരുദ്ധ സംഘടന നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചിരുന്നു. ബച്ചന് പിന്മാറിയാല് യുവാക്കള്‍ പുകയിലയ്ക്ക് അടിമയാകുന്നത് തടയാന്‍ കഴിയുമെന്നാണ് സംഘടനയുടെ വാദം. തന്റെ 79ാം പിറന്നാള്‍ ദിനത്തിലാണ് ബച്ചന്റെ പിന്മാറ്റം.