അമിതാഭ് ബച്ചന്, ഋഷി കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിയ്ക്കു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന് 102 വയസ്സുള്ള കഥാപാത്രമായാണ് എത്തുന്നത്. ബച്ചന്റെ മകനായാണ് ഋഷി കപൂര്‍ സിനിമയില്‍ എത്തുന്നത്.
27 വര്‍ഷത്തിനു ശേഷമാണ് ഇരുവരും സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നത്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭൂഷണ് കുമാറും, കൃഷ്ണനന് കുമാറും ചേര്‍ന്നാണ്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സൗമ്യ ജോഷിയാണ്. സലിം സുലൈമാന്‍, എആര്‍ റഹ്മാന്, എന്നിവര്‍ ചേര്‍ന്നാണ് 102 നോട്ട് ഔട്ടിനായി സംഗീതം നിര്‍വ്വഹിക്കുന്നത്. മെയ് നാലിന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.