താന്‍ ക്ഷയരോഗത്തെ അതിജീവിച്ച വ്യക്തിയാണെന്ന് അമിതാഭ് ബച്ചന്‍. എട്ട് വര്‍ഷത്തോളം തനിക്ക് ക്ഷയരോഗബാധയുണ്ടെന്ന് തിരിച്ചറിയാനായില്ല. അതുകൊണ്ടു തന്നെ ഹെപ്പറ്റൈറ്റിസ് ബാധ മൂലം തന്റെ കരള്‍ 75 ശതമാനം നശിച്ച് പോയെന്നും ഇന്ന് ജീവിക്കുന്നത് 25 ശതമാനം മാത്രം പ്രവര്‍ത്തിക്കുന്ന കരള്‍ കൊണ്ടാണെന്നും താരം പറഞ്ഞു.
‘നേരത്തെ രോഗനിര്‍ണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാന്‍ ഞാന്‍ എന്റെ ജീവിതം തന്നെയാണ് ഉദാഹരണമായി കാണിക്കുന്നത്. ഞാന്‍ ക്ഷയരോഗത്തെ അതിജീവിച്ച വ്യക്തിയാണ്, ഹെപ്പറ്റൈറ്റിസ് ബി അതിജീവിച്ച വ്യക്തിയാണ്. ഇത് തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. രോഗമുള്ള ഒരാളുടെ രക്തം സ്വീകരിച്ചതു കൊണ്ടാണ് എനിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത്. പക്ഷേ അത് തിരിച്ചറിഞ്ഞത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അപ്പോഴേക്കും എന്റെ 75 ശതമാനം കരളും പ്രവര്‍ത്തനരഹിതമായിത്തീര്‍ന്നിരുന്നു.. ബാക്കിയുള്ള 25 ശതമാനത്തിലാണ് ഞാന്‍ ഇന്നും ജീവിക്കുന്നതെന്നും താരം വെളിപ്പെടുത്തി. അതുകൊണ്ട് നിങ്ങളും പരിശോധിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.