ട്വിറ്ററില്‍ നടന്‍ അമിതാബ് ബച്ചന്‍ ഇടുന്ന ട്വീറ്റുകള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബിഗ് ബിയുടെ ട്വീറ്റുകള്‍ പലപ്പോഴും നല്ല നേരമ്പോക്കുകളാണ് ഫോളോവര്‍മാര്‍ക്ക്. ഇപ്പോഴിതാ കുട്ടിക്കാലത്തെ നെറ്റ്വര്‍ക്കുകളെ കുറിച്ചുള്ള ബച്ചന്റെ പുതിയ ട്വീറ്റും വലിയ ചിരിക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്.
‘ഞങ്ങളുടെ കുട്ടിക്കാലത്ത് 3ജി, 4ജി, 5ജി തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഗുരുജിയും പിതാജിയും മാതാജിയുമെല്ലാമായിരുന്നു. ഇവരില്‍ നിന്നുള്ള ഒരൊറ്റ അടി മതി ഏത് നെറ്റ്വര്‍ക്കുമായി ഞങ്ങള്‍ക്ക് കണക്റ്റ് ചെയ്യാന്‍.’ ഇതായിരുന്നു ബച്ചന്റെ 3302-ാം ട്വീറ്റ്.
T 3302 – ????? .. this can be justified .. pic.twitter.com/0qezkkM97L
— Amitabh Bachchan (@SrBachchan) September 28, 2019
ട്വീറ്റ് വന്ന് ഏറെക്കഴിയും മുന്‍പ് അത് വൈറലായി. പിന്നീട് ലൈക്കുകളുടെയും റീട്വീറ്റുകളുടെയും പ്രവാഹമായിരുന്നു. വലിയ ചര്‍ച്ചയ്ക്കും വഴിതെളിച്ചു ഈ ട്വീറ്റ്.