വര്‍ക്കല: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവഗിരി മഠം സന്ദര്‍ശനത്തിനെത്തി. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോടൊപ്പമാണ് അമിത് ഷാ ശിവഗിരിയിലെത്തിയത് . ബി.ജെ.പി സംസ്ഥാന സമിതിയോഗത്തിനായി തലസ്ഥാനത്തെത്തിയ അദ്ദേഹം ഉച്ചക്ക് ഒന്നരയോടെയാണ് മഠത്തിലെത്തിയത്.
മഠത്തിലെ മഹാസമാധിയില്‍ അമിത് ഷാ പുഷ്പാര്‍ച്ചന നടത്തി. ശിവഗിരി മഠം അധികൃതരുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തി.
മഠത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പദ്ധതികളെ കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നും അമിത് ഷായുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ് അറിയിച്ചു.
എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും തമ്മിലെ അകല്‍ച്ച പരിഹരിക്കാനാണ് ബി.ജെ.പി അധ്യക്ഷന്‍ ശിവഗിരിയിലെത്തുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, അമിത് ഷാ ശിവഗിരിയിലത്തെുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഉചിതമായി സ്വീകരിച്ചു എന്നതായിരുന്നു മഠം അധികൃതരുടെ നിലപാട്.