amith sha statement

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ദുര്‍ബല വിഭാഗങ്ങളെയും ദലിത്പിന്നൊക്ക വിഭാഗങ്ങളെയും കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കണം. മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തണം. ഇതിനായി കര്‍മപദ്ധതി തയാറാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടു നേടിയത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എന്‍ഡിഎ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടിയാണ് അമിത് ഷാ തലസ്ഥാനത്തെത്തിയത്. എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ബിജെപിയുടെ വിപുലീകരിച്ച സംസ്ഥാന സമിതി ആദ്യയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

തുടര്‍ന്നു ശിവഗിരിയിലേക്കു പോയി തിരിച്ചുവന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണത്തിലും പ്രവര്‍ത്തക സമ്മേളനത്തിലും പങ്കെടുക്കും. രാത്രിയോടെ അമിത് ഷാ തിരികെ മടങ്ങും.

Top