സാമ്പത്തിക വളര്‍ച്ചയില്‍ മന്ദിപ്പുണ്ടാകാന്‍ കാരണം നോട്ടുനിരോധമല്ലെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. നോട്ട് നിരോധനം എന്നത് അനിവാര്യമായ സാമ്പത്തിക പരിഷ്‌ക്കരണങ്ങളില്‍ ഒന്നായിരുന്നു. നോട്ടുനിരോധനത്തെ തള്ളിപ്പറയണ്ടേതില്ലെന്നും സാമ്പത്തിക വളര്‍ച്ച മോശമാകാന്‍ കാരണം നോട്ടുനിരോധനം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം ലക്ഷ്യമിടുന്നത് 10 ശതമാനം വളര്‍ച്ചാ നിരക്കാണ്. സാമ്പത്തിക പരിഷ്‌ക്കരണത്തിനായി ഉറച്ചതീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍, മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഒ പി റാവത്ത് എന്നിവരാണ് ഇതിന് മുന്‍പ് അവസാനമായി നോട്ട് നിരോധനത്തെ വിമര്‍ശിച്ചത്.