ഇന്ത്യന്‍ സിനിമാ ലോകത്തിനും ആരാധകര്‍ക്കും കനത്ത നഷ്ടം സമ്മാനിച്ചാണ് ഏപ്രില്‍ മാസം കടന്നു പോവുന്നത്. രണ്ട് ഇതിഹാസ താരങ്ങളെയാണ് മണിക്കൂറുകളുടെ ഇടവേളയില്‍ സിനിമാലോകത്തിന് നഷ്ടമായത്. ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും.
ഇരുവരുടെയും അപ്രതീക്ഷിത വിടവാങ്ങലുകളെക്കുറിച്ച് നടന്‍ അമിതാഭ് ബച്ചന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാള്‍ തന്നെ സങ്കടപ്പെടുത്തുന്നത് ഇര്‍ഫാന്റെ വിയോഗമാണെന്ന് ബച്ചന്‍ പറയുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചത്.
‘ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം, ഇളയവന്റെ മരണം.. ആദ്യത്തേതിന്റെ സങ്കടം മുമ്പത്തേതിനേക്കാള്‍ തീവ്രമാണ്.. എന്തുകൊണ്ട്..? ഇളയത് കൂടുതല്‍ ദാരുണമാണ്…എന്തുകൊണ്ടാണ് ചെറുപ്പക്കാരുടെ നഷ്ടം മുതിര്‍ന്നയാളേക്കാള്‍ കൂടുതല്‍ ദാരുണമായി തോന്നുന്നത്.. കാരണം, പിന്നീടുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ വിലപിക്കുന്നു…യാഥാര്‍ത്ഥ്യമാക്കാത്ത സാധ്യതകള്‍”അമിതാഭ് ബച്ചന്‍ കുറിച്ചു.
T 3518 – The death of an elder celebrity vs death of a younger .. the grief of the latter more intense than that of the former .. why ..?
Because you lament the loss of opportunity in the latter .. the
unrealised possibilities pic.twitter.com/IoaJxeYOiQ— Amitabh Bachchan (@SrBachchan) May 2, 2020
നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചവരാണ് ഋഷി കപൂറും ബച്ചനും. ‘പികു’ ആണ് ഇര്ഫാനും ബച്ചനും ഒന്നിച്ചഭിനയിച്ച ചിത്രം.