ഡല്‍ഹി; ഡല്‍ഹിയിലെ ചാന്ദിനി ചൗക്കിന് സമീപം ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത്ഷായുടെ ഇടപെടല്‍. കേന്ദ്ര അഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ഡല്‍ഹി പൊലീസ് മേധാവിയെ വിളിച്ചു വരുത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു.
ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി ഇരു കൂട്ടര്‍ തമ്മിലുണ്ടായ തര്‍ക്കം ആരാധനാലയം ആക്രമിക്കുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു.
വീടിന് മുന്‍പില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാക്ക് തര്‍ക്കം ആരംഭിച്ചത്. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് മാറിയതോടെ ആദ്യം ഒരു വീടും പിന്നീട് സമീപത്തുള്ള ആരാധനാലയവും ആക്രമിക്കപ്പെടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്.
സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നതോടയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍.