താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയില്‍ ചേരും. നിര്‍മ്മാതാക്കള്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസി സംഘടനയില്‍ അംഗത്വമെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്‌സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉള്‍പ്പെടുത്തണോയെന്ന് എക്‌സിക്യുട്ടീവ് ഇന്ന് തീരുമാനിക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങള്‍ക്ക് വിയോജിപ്പുണ്ട്.
അതേസമയം നടന്‍ ഷെയിന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുന്നു. പ്രശ്‌നം ഒത്തു തീര്‍പ്പിലേക്കെത്തി. ആര്‍ഡിഎക്‌സ് സിനിമയില്‍ ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി. ഷെയിനിന്റെ ഒരു വര്‍ഷത്തെ ഡേറ്റുകള്‍ താരസംഘടനയായ’അമ്മ’, ഇടപെട്ട് കൈ കാര്യം ചെയ്യുമെന്ന് സംഘടന നിര്‍മാതാക്കളുടെ സംഘനടയ്ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ സിയുടെ വിലക്കില്‍ ചര്‍ച്ച തുടരുകയാണ്.കഴിഞ്ഞ ഏപ്രിലിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ അറിയിച്ചിരുന്നു.