കൊച്ചി: വെള്ളിയാഴ്ച നടക്കാനിരുന്ന അമ്മയുടെ യോഗം മാറ്റിവെച്ചു. പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയിലായതിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.
എന്നാല്‍ ദിലീപിന്റെ പുറത്താക്കലോടെ അമ്മയ്ക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതാണ് യോഗം മാറ്റാനുള്ള കാരണമെന്നും സൂചനയുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. 17 അംഗ എക്‌സിക്യൂട്ടീവിലെ 10 പേര്‍മാത്രമാണ് അന്ന് പങ്കെടുത്തത്. ഇതേ തുടര്‍ന്നാണ് മുഴുവന്‍ എക്‌സിക്യൂട്ട് അംഗങ്ങളുടേയും യോഗം വിളിച്ചത്. എന്നാല്‍ പ്രസിഡന്റായ ഇന്നസെന്റ് ചികിത്സയിലായതിനാല്‍ യോഗം മാറ്റി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.