കൊച്ചി : നടന്‍ ദീലീപിനെതിരായ നടിയുടെ പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് താരസംഘടന അമ്മ.
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ട്ടപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ദിലീപ് രംഗത്ത് വന്ന സാഹചര്യത്തിലാണ് അമ്മയുടെ പ്രതികരണം. താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ വിശദീകരണം അവരോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും ദിലീപ് പറഞ്ഞു.
സംഘടനയില്‍ നിന്നും തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല. തിരിച്ചെടുത്തതിനും രേഖയില്ലന്നും ദിലീപ് സുഹൃത്തുക്കളോട് വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ദിലീപ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.