എംഎല്‍എമാരുടെ അയോഗ്യത കേസ്; അമ്മ മക്കള്‍ മുന്നേറ്റ കഴകം യോഗം ഇന്ന്

ചെന്നൈ: 18 എംഎല്‍എമാരുടെ അയോഗ്യത കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നിര്‍ണ്ണായക യോഗം ഇന്ന് മധുരയില്‍ ചേരും. കുറ്റാലത്തെ റിസോര്‍ട്ടിലും ശിവഗംഗയിലുമുള്ള എംഎല്‍എമാരും ടിടിവി ദിനകരനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കാനായി രാത്രിയോടെ മധുരയിലെത്തി. എംഎല്‍എമാര്‍ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അല്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്നും ടിടിവി ദിനകരന്‍ പറഞ്ഞു.

കര്‍ണാടകയില്‍ 2011ല്‍ സമാനമായ രീതിയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സുപ്രീംകോടതിയിലെത്തി അനുകൂല വിധി നേടിയിരുന്നു. നിയമവിദഗ്ദരോടു കൂടി ഇക്കാര്യം ചര്‍ച്ച ചെയ്യും. നിലവിലെ രാഷ്ട്രീയസാഹചര്യം അനുകൂലമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ടിടിവി ദിനകരന്‍ വ്യക്തമാക്കി.

Top