കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിത്വത്തില്‍ നിന്നും മമ്മൂട്ടിയും ഇന്നസെന്റും മാറും. മോഹന്‍ലാലും പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ്. ഇതോടെ പുതിയ ഭാരവാഹികളാകാന്‍ കളത്തിലിറങ്ങിയിരിക്കുന്നത് ഗണേഷ് കുമാറും സിദ്ധിഖുമാണ്.
താര സംഘടനയിലേക്ക് ഇനി ഇല്ലെന്ന് നടന്‍ ദിലീപും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ആരാകും പുതിയ ഭാരവാഹികളെന്ന കാര്യത്തില്‍ സിനിമാ മേഖലയില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ച തുടങ്ങി കഴിഞ്ഞു.വരുന്ന ജൂലായില്‍ ആണ് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുക.
പൃഥ്വിരാജിന് അമ്മയുടെ തലപ്പത്ത് വരാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണ്.പ്രത്യേകിച്ച് ഇപ്പോഴും ദിലിപ് അനുകൂലികള്‍ ധാരാളം സംഘടനക്ക് അകത്തുള്ളതിനാല്‍ പൃഥ്വിയെ തിരസ്‌ക്കരിക്കാനാണ് സാധ്യത.
മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയ ദിലീപ് വിരുദ്ധര്‍ യുവതാരങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കി പൃഥ്വിരാജിനു വേണ്ടി രംഗത്തിറങ്ങിയാല്‍ ചരിത്രത്തില്‍ ആദ്യമായി വോട്ടെടുപ്പിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടി വരും.
പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നിവരെ എക്‌സിക്യുട്ടീവില്‍ നിന്നു തന്നെ വെട്ടി നിരത്താനാണ് ദിലീപ് അനുകൂലികളായ താരങ്ങളുടെ തീരുമാനമെന്നാണ് സൂചന. ഗണേഷ് കുമാറും സിദ്ധിഖും നിലവില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനും വേണ്ടപ്പെട്ടവരായതിനാല്‍ ഇവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
എന്നാല്‍ താരങ്ങള്‍ക്കിടയില്‍ പൊതു സ്വീകാര്യനായ കുഞ്ചാക്കോ ബോബന്‍ ഭാരവാഹിയാവാന്‍ സമ്മതിച്ചാല്‍ കളി മാറും. ചാക്കോച്ചനെ പ്രധാന തസ്തികയിലേക്ക് പരിഗണിക്കേണ്ടി വരും.
കഴിഞ്ഞ ഭരണസമിതി അംഗങ്ങള്‍
പ്രസിഡന്റ്: ഇന്നസെന്റ്
വൈസ് പ്രസിഡന്റ്: ബി ഗണേഷ് കുമാര്‍, മോഹന്‍ലാല്‍
ജനറല്‍ സെക്രട്ടറി: മമ്മൂട്ടി
സെക്രട്ടറി: ഇടവേള ബാബു
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:
1നെടുമുടി വേണു
2 ദേവന്‍
3 ലാലു അലക്‌സ്
4 മുകേഷ്
5 സിദ്ധിഖ്
6 മണിയന്‍പിള്ള രാജു
7 കലാഭവന്‍ ഷാജോണ്‍
8 പൃഥ്വിരാജ്
9 നിവിന്‍ പോളി
10 ആസിഫ് അലി
11 രമ്യ നമ്പീശന്‍
12 കുക്കു പരമേശ്വരന്‍